NEWS
ചെങ്ങന്നൂർ നഗരസഭ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
04/10/2025 08:28 PM IST
nila

ചെങ്ങന്നൂർ .നഗരസഭ ജനകീയാസൂത്രണ പദ്ധതി 2025-26 ല്‍ ഉള്‍പ്പെടുന്ന ജാഗ്രത സമിതി, ജെന്‍റര്‍ റിസോഴ്സ് സെന്‍റര്‍ എന്നീ പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി കരാര്‍ അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ തെരഞ്ഞെടുക്കുന്നതിന് ഒക്ടോബർ 10 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ചെങ്ങന്നൂർ നഗരസഭയുടെ ഓഫീസില്‍ വെച്ച് വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ (Women studies, Gender studies, Social work, Psychology, Sociology എന്നിവയില്‍ ബിരുദാനന്തര ബിരുദം ) വിദ്യാഭ്യാസം, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിസമയങ്ങളില്‍ താഴെപ്പറയുന്ന ഐ സി ഡി എസ് സൂപ്പര്‍വൈസറുടെ 9496994222 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











